Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vice President

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ച​ട്ട​വി​രു​ദ്ധം; കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി

പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി. എ​സ്ഡി​പി​ഐ​യു​ടെ പാ​രാ​തി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്ന​തെ​ന്നാ​ണ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഡി​സം​ബ​ർ 27നാ​യി​രു​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

എ​ൻ​ഡി​എ, യു​ഡി​എ​ഫ്, എ​സ്‌​ഡി​പി​ഐ എ​ന്നീ മൂ​ന്ന് മു​ന്ന​ണി​ക​ളും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ക്കി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ മൂ​ന്ന് വോ​ട്ടു​ക​ൾ മാ​ത്രം ല​ഭി​ച്ച എ​സ്‌​ഡി​പി​ഐ സ്ഥാ​നാ​ർ​ഥി പു​റ​ത്താ​യി. തു​ട​ർ​ന്ന് ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ എ​ൻ​ഡി​എ, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചു വീ​തം വോ​ട്ടു​ക​ൾ ല​ഭി​ച്ച​തോ​ടെ വി​ജ​യി​യെ നി​ശ്ച​യി​ക്കാ​ൻ ന​റു​ക്കെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ ന​റു​ക്കെ​ടു​പ്പി​ൽ പേ​ര് വ​രാ​ത്ത സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വോ​ടെ ബി​ജെ​പി പ്ര​തി​നി​ധി​യാ​യ ജാ​ൻ​സി ഹ​രി​ദാ​സി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി റ​ദ്ദാ​ക്ക​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് 21 ന് ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

നേ​ര​ത്തെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് എ​സ്ഡി​പി​ഐ വോ​ട്ട് ചെ​യ്‌​ത​തി​ന്‍റെ പേ​രി​ൽ സ്ഥാനം രാ​ജി​വെ​ച്ചി​രു​ന്നു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് പ്ര​ധാ​ന ഭ​ര​ണ​പ​ദ​വി​ക​ളി​ലേ​ക്കും വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്കും യു​ഡി​എ​ഫി​നും അ​ഞ്ച് സീ​റ്റും എ​സ്ഡി​പി​ഐ​ക്ക് മൂ​ന്നും സി​പി​എ​മ്മി​ന് ഒ​രു സീ​റ്റു​മാ​ണു​ള്ള​ത്.

Kerala

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​നം; ക​ന​ക​ക്കു​ന്നി​ൽ നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന​ക​ക്കു​ന്നി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ എ​ട്ടു​വ​രെ ക​ന​ക​ക്കു​ന്നി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക്രി​സ്മ​സ്-​പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക​ന​ക​ക്കു​ന്നി​ൽ വ​സ​ന്തോ​ത്സ​വം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദീ​പാ​ല​ങ്കാ​ര​മാ​ണ് കൂ​ട്ട​ത്തി​ലെ ഹൈ​ലൈ​റ്റ്. വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ലു​മി​നേ​ഷ​നു​ക​ളും ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളും കൊ​ണ്ട് ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​വ​ള​പ്പി​നെ അ​ല​ങ്ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ത് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഇ​ലു​മി​നേ​റ്റിം​ഗ് ജോ​യ് സ്പ്രെ​ഡ്ഡിം​ഗ് ഹാ​ർ​മ​ണി എ​ന്ന ആ​ശ​യ​ത്തി​ലാ​ണ് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

 

 

 

District News

പ​ഞ്ചാ​യ​ത്തു​ക​ള്‍, പ്ര​സി​ഡ​ന്‍റ്, വൈ​സ്പ്ര​സി​ഡ​ന്‍റ് (മു​ന്ന​ണി, പാ​ര്‍​ട്ടി ക്ര​മ​ത്തി​ല്‍)

തി​ട​നാ​ട്പ​ഞ്ചാ​യ​ത്ത്

തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റാ​യി മി​നി ബി​നോ മു​ള​ങ്ങാ​ശേ​രി (യു​ഡി​എ​ഫ്, കോ​ൺ​ഗ്ര​സ് ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം ത​വ​ണ​യാ​ണ് വി​ജ​യം. മു​ൻ​പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി ഡ​ന്‍റാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ബി​നോ മു​ള​ങ്ങാ​ശേ​രി​യും നി​ല​വി​ൽ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​ജി പ്ലാ​ത്തോ​ട്ടം യു​ഡി​എ​ഫ്, കേ​ര​ള കോ​ൺ​ഗ്ര​സ്).

ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തു ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ല്‍​ഡി​എ​ഫി​ന്

പ​ഞ്ചാ​യ​ത്തു ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ സു​ധാ ഷാ​ജി​യാ​ണ് പ്ര​സി​ഡ​ന്‍റ്. കോ​ണ്‍​ഗ്ര​സി​ലെ വി​ജി ഈ​റ്റ​ക്ക​ക്കു​ന്നേ​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കു​റ​വി​ല​ങ്ങാ​ട്

കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ബി മാ​ണി (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​ഷി​ജി തോ​മ​സ് (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം)

രാ​മ​പു​രം

രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​കെ.​ശാ​ന്താ​റാം (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ടോം(​യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്).

ഉ​ഴ​വൂ​ര്‍

ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​നു ജോ​സ് (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), കെ.​എം. ത​ങ്ക​ച്ച​ന്‍ (യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്)

ത​ല​നാ​ട്

ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശാ റി​ജു (എ​ല്‍​ഡി​എ​ഫ്, സി​പി​എം), ഷാ​നി ഡി​നേ​ന്ദ്ര​കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ്, സ്വ​ത​ന്ത്ര)

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര​യി​ൽ​ ആ​ദ്യ​മാ​യി ബി​ജെ​പി


പൂ​ഞ്ഞാ​ർ തെ​ക്കേ​ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ബി​ജെ​പി​യി​ലെ മി​ന​ർ​വാ മോ​ഹ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടുക്ക​പ്പെ​ട്ടു.

എ​ട്ട് വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് മി​ന​ർ​വാ മോ​ഹ​ൻ പ്ര​സി​ഡ​ന്‍റാ​യ​ത്.1987 മു​ത​ൽ 95 വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും 1995 മു​ത​ൽ 2000 വ​രെ പ്ര​സി​ഡ​ന്‍റാ​യും 2005 മു​ത​ൽ 2007 വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു നി​ല​വി​ൽ ബി​ജെ​പി കോ​ട്ട​യം ഈ​സ്റ്റ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​സ്എ​ൻ​ഡി​പി മീ​നി​ച്ചി​ൽ താ​ലൂ​ക്ക് വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ​സ്നാ​ണ്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി എ​ൻ​ഡി​എ​യി​ലെ ബി​ജെ​പി അം​ഗം അ​നി​ൽ​കു​മാ​ർ മ​ഞ്ഞ പ്ലാ​ക്ക​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ യാ​ണ് വി​ജ​യം. മ​ത്സ​രി​ച്ച എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​ഞ്ചാ​യത്തി​ൽ ഏ​റ്റ​വും കൂ​ടി​യ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് വി​ജ​യം.

തീ​ക്കോ​യി


തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട അം​ബി​ക എം.​എ​സ്. (എ​ൽ​ഡി​എ​ഫ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം), വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന വ​ർ​ഗീ​സ്(​എ​ൽ​ഡി​എ​ഫ്, സി​പി​ഐ)

അ​ക​ല​ക്കു​ന്നം


​അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​മ​സ് മാ​മ്പു​ഴ​യ്ക്ക​ല്‍ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി ക​യ്പ്പ​ത്ത​ട​ത്തി​ല്‍ (കോ​ണ്‍​ഗ്ര​സ്).

ക​ട​പ്ലാ​മ​റ്റം


ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജീ​നാ സി​റി​യ​ക് (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​സ​ജീ​വ് കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

മേ​ലു​കാ​വ്


മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ന്‍​സി ടോ​മി (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), ക്രി​സ്റ്റി​ന്‍ ജോ​ണ്‍​സ​ണ്‍ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്)

ത​ല​പ്പ​ലം


ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​മി ബെ​ന്നി (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), ജോ​യി ജോ​സ​ഫ് (യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്)

മു​ത്തോ​ലി

മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടുക്കപ്പെട്ട റൂ​ബി ജോ​സ് (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം), വൈ​സ് പ്ര​സി​ഡ​ന്‍റ് -രാ​ജ​ന്‍ മു​ണ്ട​മ​റ്റം(​എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം).

കൊ​ഴു​വ​നാ​ല്‍

കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സി ജോ​സ​ഫ് പൊ​യ്ക​യി​ല്‍ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് ജോ​യി മ​റ്റ​ത്തി​ല്‍(​കേ​ര​ള കോ​ണ്‍​ഗ്ര​സ്).

മ​ര​ങ്ങാ​ട്ടു​പി​ള്ളി

മ​ര​ങ്ങാ​ട്ടു​പ​ിള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹാം (യു​ഡി​എ​ഫ്, സ്വ​ത​ന്ത്ര), സി​ബി​ന്‍​ലാ​ല്‍ ബാ​ബു (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

മൂ​ന്നി​ല​വ്

മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​നി​നാ​മ്മ (ഷേ​ര്‍​ലി രാ​ജു, എ​ല്‍​ഡി​എ​ഫ്, സ്വ​ത​ന്ത്ര), ആ​ശാ​മോ​ള്‍ തോ​മ​സ് (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

ക​ട​നാ​ട്

ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലാ​ലി സ​ണ്ണി (യു​ഡി​എ​ഫ്,കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ടി സ​ന്തോ​ഷ് (യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്).

മീ​ന​ച്ചി​ല്‍

മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ബി സു​രേ​ഷ് (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ് വി​ജ​യ​കു​മാ​രി(​കേ​ര​ളാ കോ​ണ്‍​ഗ്ര​സ്).

വെ​ളി​യ​ന്നൂ​ർ

വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​നി ചാ​ക്കോ (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​രാ​ജു ജോ​ണ്‍ ചി​റ്റേ​ത്ത് (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

പൂ​ഞ്ഞാ​ർ

പൂ​ഞ്ഞാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ബ്ര​ഹ്മ​ണ്യ​ന്‍ പു​ത്ത​ന്‍​കൈ​പ്പു​ഴ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), ഷൈ​നി ബെ​ന്നി (യു​ഡി​എ​ഫ്, സ്വ​ത​ന്ത്ര)

സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം


സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ല്‍​കി എ​ല്‍​ഡി​എ​ഫ് ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു. ക​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് അ​ഗ​സ്റ്റ്യ​ൻ (എ​ല്‍​ഡി​എ​ഫ്, സ്വ​ത​ന്ത്ര​ൻ), വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​നാ ജോ​ണ്‍ (എ​ൽ​ഡി​എ​ഫ്, സി​പി​എം).

National

ക്രൈ​​​സ്ത​​​വ​​​മൂ​​​ല്യ​​​ങ്ങ​​​ൾ വ​​​ലി​​​യ പ്ര​​​ചോ​​​ദ​​​നം: ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: ക്രൈ​​​സ്ത​​​വ​​​മൂ​​​ല്യ​​​ങ്ങ​​​ളും പ​​​ഠ​​​ന​​​ങ്ങ​​​ളും മാ​​​ന​​​വ​​​സ​​​മൂ​​​ഹ​​​ത്തി​​​നാ​​​കെ പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണെ​​​ന്ന് ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ. സാ​​​മൂ​​​ഹി​​​ക, സാം​​​സ്കാ​​​രി​​​ക, വി​​​ക​​​സ​​​ന, വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ജീ​​​വ​​​കാ​​​രു​​​ണ്യ രം​​​ഗ​​​ത്തും ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹം ന​​​ൽ​​​കി​​​വ​​​രു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​യെ​​​ന്നും ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ച്ച ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ത്തി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്ത് സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗവർണർ ഡോ.​​​ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് വി​​​ശി​​​ഷ്‌​​​ടാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ നു​​​ണ്‍ഷ്യോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ലെ​​​യോ​​​പോ​​​ൾ​​​ദോ ജി​​​റേ​​​ല്ലി, സി​​​ബി​​​സി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ർ​​​ജ് അ​​​ന്തോ​​​ണി​​​സാ​​​മി, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ൽ കൂ​​​ട്ടോ, ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ റ​​​വ.​​​ഡോ. മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​യ ഡോ. ​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, ഡോ.​​​ ആ​​​ന്‍റ​​​ണി പൂ​​​ള, സീ​​​റോ​​​മ​​​ല​​​ങ്ക​​​ര സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ ബാ​​​വ, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​ർ, ബി​​​ഷ​​​പ്പു​​​മാ​​​ർ, എം​​​പി​​​മാ​​​രാ​​​യ ശ​​​ശി ത​​​രൂ​​​ർ, ജോ​​​സ് കെ. ​​​മാ​​​ണി, ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ്, മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം, പ്ര​​​ഫ. കെ.​​​വി. തോ​​​മ​​​സ്, റി​​​ട്ട. ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി (വെ​​​സ്റ്റ്) സി​​​ബി ജോ​​​ർ​​​ജ്, അം​​​ബാ​​​സഡ​​​ർ​​​മാ​​​ർ, കേ​​​ന്ദ്ര റ​​​വ​​​ന്യു ഡ​​​യ​​​റ​​​ക്‌​​​ട​​​ർ മ​​​നു വെ​​​ട്ടി​​​ക്ക​​​ൽ, ഷോ​​​ണ്‍ ജോ​​​ർ​​​ജ്, നോ​​​ബി​​​ൾ മാ​​​ത്യു, വ​​​ർ​​​ഗീ​​​സ് മൂ​​​ല​​​ൻ തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

NRI

കെ​എ​ച്ച്എ​ൻ​എ ലോ​ൺ സ്റ്റാ​ർ - ഹൂ​സ്റ്റ​ൺ ആ​ർ​വി​പി​യാ​യി സൂ​ര്യ​ജി​ത്ത് സു​ഭാ​ഷ് ചു​മ​ത​ല​യേ​റ്റു

ഹൂ​സ്റ്റ​ൺ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) ലോ​ൺ സ്റ്റാ​ർ - ഹൂ​സ്റ്റ​ൺ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സൂ​ര്യ​ജി​ത്ത് സു​ഭാ​ഷ് സ്ഥാ​ന​മേ​റ്റു. നി​ല​വി​ൽ ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന അ​ദ്ദേ​ഹം ഒ​രു ഇ​ക്വി​റ്റി ട്രേ​ഡ​ർ കൂ​ടി​യാ​ണ്.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ യൂ​ത്ത് പ്ര​സി​ഡ​ന്‍റ് (2021-2022), ഫോ​ക്കാ​ന റീ​ജി​യ​ണ​ൽ യൂ​ത്ത് പ്ര​തി​നി​ധി (2022), കെ​എ​ച്ച്എ​ൻ​എ യു​വ പ്ര​തി​നി​ധി (2021 -2023 ) എ​ന്നീ പ​ദ​വി​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

ക​ലാ​മേ​ഖ​ല​യി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ദ്ദേ​ഹം സം​സ്ഥാ​ന യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലും റി​യാ​ലി​റ്റി ഷോ​ക​ളി​ലും പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഒ​രു ഗാ​യ​ക​ൻ കൂ​ടി​യാ​ണ്.

സൂ​ര്യ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​വും ക​ലാ​പ​ര​മാ​യ സം​ഭാ​വ​ന​ക​ളും ആ​ഗോ​ള ഹൈ​ന്ദ​വ സ​മൂ​ഹ​ത്തെ സാം​സ്കാ​രി​ക ഉ​ണ​ർ​വി​ലേ​ക്കും ദേ​ശീ​യ അ​ഭി​മാ​ന​ത്തി​ലേ​ക്കും ന​യി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​സി​ഡ​ന്‍റ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റി ബോ​ർ​ഡ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Latest News

Up